മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ - Melle Melle Mukhapadam Lyrics in malayalam
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ - Melle Melle Mukhapadam Lyrics in Malayalam
Melle melle mukhapadam lyrics malayalam
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ
(മെല്ലെ മെല്ലെ)
ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (II)
ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
(മെല്ലെ മെല്ലെ)
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (II)
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു
(മെല്ലെ മെല്ലെ)
Hope you all enjoy melle melle mukhapadam lyrics malayalam.
read laung laachi 2 movie songs
ReplyDelete