Thiruvosthiyay balivediyil malayalam lyrics - തിരുവോസ്തിയായ് ബലിവേദിയിൽ
Thiruvosthiyay balivediyil malayalam lyrics - തിരുവോസ്തിയായ് ബലിവേദിയിൽ
Here is the song lyrics from one of the famous Devotionsl.All may find this helpful by Thiruvosthiyay balivediyil malayalam lyrics.
Thiruvosthiyay balivediyil lyrics
തിരുവോസ്തിയായ് ബലിവേദിയിൽ
ഈശോ അണയും നിമിഷമിതാ
തിരുഭോജ്യമായി അൾത്താരയിൽ
നാഥൻ അണയും നിമിഷമിതാ
മനസ്സിന്റെ നോവുകൾ കുരിശോടു ചേർക്കാൻ
നാഥൻ അണയുന്നിതാ
കരുണ തുളുമ്പുമീ അൾത്താരതന്നിലായി
ഈശോ എഴുന്നള്ളുന്നു
ഓ എന്റെ യേശുവേ
ഓ എൻ ജീവനെ
നീ എന്നിൽ നിറഞ്ഞാൽ ഞാൻ എത്ര ഭാഗ്യവാൻ (2)
നീ വരുമ്പോൾ എൻ മാനസം
നന്ദിയാൽ നിറയും
നീ നിറഞ്ഞാൽ എൻ ജീവിതം
ധന്യമായി തീരും
എൻ നാവിൽ നീ അലിയും നിമിഷം
സ്നേഹമേ എൻ സ്വന്തമാകും നീ (2)
(ഓ എന്റെ ഈശോയെ)
നീ മൊഴിഞ്ഞാൽ എൻ ഹൃദയം
ശാന്തമായ് തീരും
നീ തൊടുമ്പോൾ എൻ അധരം
തിരുവചനം മൊഴിയും
എൻ ഉള്ളിൽ നീ നിറയും നിമിഷം
സ്നേഹമേ നിന്നോട് ചേരും ഞാൻ (2)
(തിരുവോസ്തിയായ് )
Hope all readers enjoy Thiruvosthiyay balivediyil malayalam lyrics . Thank you...
Comments
Post a Comment