Prarthanakkutharam nalkunnone malayalam lyrics - പ്രാർത്ഥനക്കുത്തരം നൽകുന്നോനെ
Prarthanakkutharam nalkunnone malayalam lyrics - പ്രാർത്ഥനക്കുത്തരം നൽകുന്നോനെ
Below all of you can read the Prarthanakkutharam nalkunnone malayalam lyrics.It is one of the famous devotional malayalam song.
Prarthanakkutharam nalkunnone lyrics
പ്രാർത്ഥനക്കുത്തരം നൽകുന്നോനെ
നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ
സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ
വാതിൽ തുറക്കേണമേ
കേൾക്കണേ എൻ പ്രാർത്ഥന
നൽകണേ എൻ യാചന(2)
പുത്രന്റെ നാമത്തിൻ ചോദിക്കുമ്പോൾ
ഉത്തരം തരുമെന്നരുളിയോനെ
നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ
പേർക്കു നീ തന്നുവല്ലോ , കേൾക്ക
വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ
അരുളുക ദാസരിൽ വരമധികം
പകരുക ആത്മാവിൻ തിരുശക്തിയാൽ
നിറയുവാൻ നിൻ ജനങ്ങൾ , കേൾക്ക
പാപവും രോഗവും അകറ്റിടുമാ
രുധിരത്തിൽ അത്ഭുത ശക്തിയിന്ന്
അറിയുവാനിവിടെ വിശ്വാസത്തിന്റെ
ഹൃദയങ്ങൾ തുറക്കണമേ , കേൾക്ക
Comments
Post a Comment