മാലാഖവൃന്ദം പാടിയ രാത്രി - Malakha Vrindhangal Padi Song Lyrics in Malayalam
Malakha Vrindhangal Padi Song Lyrics in Malayalam
Malakha vrindhangal padi lyrics in malayalam
മാലാഖവൃന്ദം പാടിയ രാത്രി
പാരാകെ മഞ്ഞില്‍ മുങ്ങിയ രാത്രി (2)
മാനവര്‍ക്കാനന്ദം ഏകിയ നാഥന്‍
കാലിത്തൊഴുത്തില്‍ പിറന്ന രാത്രി
രാജാധി രാജനേശു പിറന്ന രാത്രി
അത്യുന്നതങ്ങളില്‍ ദൈവമഹത്വം
പാടിപ്പുകഴ്ത്തിയ രാത്രി (2)
ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്കു ശാന്തി
അരുളിയ നാഥന്‍ പിറന്ന രാത്രി
ഇന്നു സ്നേഹത്തിന്‍ പൂമഴ പെയ്ത രാത്രി (2)
വിണ്ണിലെ താരകള്‍ നാഥനെ നോക്കി
പുഞ്ചിരി തൂകിയ രാത്രി (2)
മണ്ണിലെ മാനവര്‍ക്കാനന്ദമേകാന്‍
രാജാധി രാജന്‍ പിറന്ന രാത്രി
ഇന്നു സ്വര്‍ഗ്ഗീയമാം ശുഭ രാത്രി (2) (മാലാഖവൃന്ദം..)
Hope you all Enjoy Malakha vrindhangal padi lyrics in malayalam.
Comments
Post a Comment