Kunnathe konnakkum lyrics in malayalam - കുന്നത്തെ കൊന്നയ്ക്കും പൊൻ മോതിരം
Kunnathe konnakkum lyrics in malayalam
Directed by-Hariharan
Produced by-Gokulam Gopalan
Written by-M. T. Vasudevan Nair
Starring-Mammootty-Sarathkumar-Kanika Subramaniam-Manoj K Jayan
Padmapriya-Thilakan-Jagathi Sreekumar-Suresh Krishna-Suman-Linda Arsenio
Narrated by-Mohanlal (Malayalam)-Kamal Haasan (Tamil)-Shah Rukh Khan
(Hindi)
Music by-Ilaiyaraaja
Cinematography-Ramanath Shetty
Edited by-A. Sreekar Prasad
Production-company-Sree Gokulam Films
Distributed by-Sree Gokulam Release
Release date-16 October 2009
Country-India
Language-Malayalam
Kunnathe konnakkum lyrics
കുന്നത്തെ കൊന്നയ്ക്കും പൊൻ മോതിരം
ഇന്നേതോ തമ്പുരാൻ തന്നേ പോയോ
പല്ലക്കിലേറിയോ വന്നു രാവിൽ
പഞ്ചമിത്തിങ്കളോ കൂടെ വന്നു
വരവേൽക്കുകയായോ കുരവയിട്ടു കിളികൾ വഴി നീളേ
വരി നെൽക്കതിരാടാ വയലണിഞ്ഞു ഒരു നവവധു പോലെ (കുന്നത്തെ.....)
ആരേ നീ കണി കാണൂവാൻ ആശ തൻ തിരി നീളുമെൻ
പാതിരാമണി ദീപമേ മിഴി ചിമ്മി നിൽക്കുകയായ്
ഓരോരോ തിരിനാളവും ആ മുഖം കണി കണ്ട പോൽ
ചാരുലജ്ജയിലെന്തിനോ തുടു വർണ്ണമായ്
ആയില്യം കാവിലെ മണിനാഗത്താന്മാർക്കിനി ആരാരോ പാട്ടുമായ് ഒരു പാലൂട്ട് നേരുന്നു
തുണയായ് വരണമിനി ഉടലിൽ നാഗമണിയുമരിയഹരനേ
തുണയായ് വരണമിനി ഉടലിൽ നാഗമണിയുമരിയഹരനേ (കുന്നത്തെ.....)
ഈ ശംഖിൻ തിരു നെഞ്ചിലെ തീർത്ഥമായൊരു നീർക്കണം
സ്നേഹസാഗരമേദിനി കനിവാർന്നു നൽകിടുവാൻ
ഈ മുറ്റത്തൊരു തൈമരം പൂത്തു നില്പതിലാടുവാൻ
മോഹമാർന്ന നിലാക്കിളി വരുമോയിനി
കാതോരം ചേർന്നിനി കഥയേതാദ്യം ചൊല്ലണം
പാടാത്ത പാട്ടുകൾ ഇനിയേതാദ്യം മൂളണം
ഇനിയാ തിരു മൊഴി തൻ അമൃതു തേടുമരിയമധുര നിമിഷം
ഇനിയാ തിരു മൊഴി തൻ അമൃതു തേടുമരിയമധുര നിമിഷം (കുന്നത്തെ.....)
Hope you all Enjoy the kunnathe konnakkum malayalam lyrics.
Comments
Post a Comment