Chollunna nimisham mathavin chare lyrics in malayalam - ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ
Chollunna nimisham mathavin chare lyrics in malayalam - ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ
Hope you all enjoy the Chollunna nimisham mathavin chare lyrics in malayalam.
Chollunna nimisham lyrics in malayalam
ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ
ചെല്ലുന്നു ജപമാല വഴിയായി (2)
കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ
ചാരെ ഈ ഞാനും ഇരിക്കും (2)
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ (2)
(ചൊല്ലുന്ന നിമിഷം)
മാലാഖ നിരതൻ സ്തുതി സാഗരത്തിൽ
എൻ സ്വരം അരുവിയായി ചേരും (2)
നൈരാശ വനിയിൽ പ്രത്യാശ പകരും
പനിനീർ പുഷ്പങ്ങൾ വിടരും (2)
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ (2)
(ചൊല്ലുന്ന നിമിഷം)
അകതാരിലേകും ആത്മ സുഗന്ധം
സ്നേഹത്തിൽ ഒന്നായ ബന്ധം (2)
മാനവർക്കെന്നും മധ്യസ്ഥം ഏകി
സഹരക്ഷകയായി നിൽപു (2)
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ (2)
(ചൊല്ലുന്ന നിമിഷം)
Comments
Post a Comment