Puzhayude theerathu lyrics in malayalam - പുഴയുടെ തീരത്ത് ഒരു ഉത്രാടരാവിൽ
Puzhayude theerathu lyrics in malayalam / പുഴയുടെ തീരത്ത് ഒരു ഉത്രാടരാവിൽ
Puzhayude theerathu lyrics
പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പുഴയിലൊരാകാശം കണ്ടു
മേലെ വാനിൽ പാൽ പുഴ കണ്ടു
തുഴയാതെ ഒഴുകി വരും
തിരുവോണ തോണികൾ കണ്ടു
ഇരു തിരുവോണ തോണികൾ കണ്ടു ..
(പുഴയുടെ )
ചിരിക്കുന്നോരരിപ്പൂക്കളെ ...
ചൊല്ലു താരകൾ നിങ്ങളല്ലേ...
ചിലമ്പുന്നൊരരി പ്രാക്കളെ...
തിങ്കൾ ചില്ലയിൽ നിങ്ങളില്ലേ
ചില്ലു നിലാവും ...മണി മുല്ലയും
എൻ കടക്കണ്ണും ഒന്നല്ലേ ...
ആ...ആ ...ആ . ..
(പുഴയുടെ)
പ്രകൃതി മനോഹരി നീ ..
രാവിൽ നിറപറയൊരുക്കുന്നുവോ...
പ്രണവ മന്ത്രാക്ഷരത്താൽ
നിന്നെ ദിക്കുകൾ വാഴ്ത്തുന്നുവോ
ശ്രാവണവും നിൻ വാസന്തവും
എന്നുടൽ ചേലും ഒന്നല്ലേ
ആ ...ആ ...ആ
പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പുഴയിലൊരാകാശം കണ്ടു
മേലെ വാനിൽ പാൽ പുഴ കണ്ടു
തുഴയാതെ ഒഴുകി വരും
തിരുവോണ തോണികൾ കണ്ടു
ഇരു തിരുവോണ തോണികൾ കണ്ടു ..
പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു.
thanks
ReplyDelete.
Deleteawesomee
ReplyDeleteThanks forvthis 👍👍
ReplyDelete👍
ReplyDeleteThanks
ReplyDelete