ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം-Chandanamani sandhyakalude malayalam lyrics
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം-Chandanamani sandhyakalude malayalam lyrics
Directed by-Joshiy
Produced by-Joshiy - Renji Panicker
Written by-Renji Panicker
Starring-Mohanlal-Anupam Kher-Aishwarya-Cochin Haneefa
Music by-C. Rajamani (Score)-M. G. Radhakrishnan (Songs)
Cinematography-Sanjeev Shankar
Edited by-K. Sankunny-P. C. Mohanan
Production company-Mukyadhara
Distributed by-Swargachitra
Release date-14 December 2001
Running time-187 minutes
Country-India
Language-Malayalam
Chandanamani sandhyakalude lyrics - ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
ദൂതുപോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്രിയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രു...ത.....താളം
പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായി..
ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായി..
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ആർദ്രമായ്...ആ ..ആ..
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
Comments
Post a Comment