Eni varunnoru thalamurakku lyrics in malayalam - ഇനി വരുന്നൊരു തലമുറയ്ക്ക്
Eni varunnoru thalamurakku lyrics in malayalam / ഇനി വരുന്നൊരു തലമുറയ്ക്ക്
Ini varunnoru thalamurakku lyrics in malayalam / ഇനി വരുന്നൊരു തലമുറയ്ക്ക്
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
(2)
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും
(2)
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..
തണലു കിട്ടാന്‍
തപസ്സിലാണിന്നിവിടെയെല്ലാ
മലകളും..
ദാഹനീരിനു നാവു നീട്ടി
വരണ്ട് പുഴകള്‍ സര്‍വ്വവും
കാറ്റുപോലും വീര്‍പ്പടക്കി
കാത്തു നില്‍ക്കും നാളുകള്‍..
ഇവിടെയെന്നെന്‍ പിറവിയെന്ന
വിത്തുകള്‍ തന്‍ മന്ത്രണം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..
ഇലകള്‍ മൂളിയ മര്‍മ്മരം
കിളികള്‍ പാടിയ പാട്ടുകള്‍
ഒക്കെയങ്ങ് നിലച്ചു കേള്‍പ്പത്
പൃഥിവി തന്നുടെ നിലവിളി
നിറങ്ങള്‍ മായും ഭൂതലം
വസന്തമിന്നു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ
മഞ്ഞു മൂടിയ പാഴ്നിലം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..
സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി
സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ
ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ..
പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം
അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണില്‍
വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം
വികസനം അതു മര്‍ത്ത്യ മനസ്സിൻ
അതിരിൽ നിന്ന് തുടങ്ങിടാം
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കായിടാം
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..
Super song
ReplyDelete